Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Money

സ​ര്‍​ക്കാ​രി​ന് പ​ണ​മി​ല്ല: ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി ഫ​യ​ലും മ​ട​ങ്ങു​ന്നു

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വി​ക​സ​നം ഫ​യ​ലി​ലും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലും മാ​ത്ര​മേ​യു​ള്ളൂ എ​ന്ന​തി​നു തെ​ളി​വാ​യി ശ​ബ​രി റെ​യി​ല്‍​വേ നി​ര്‍​മാ​ണ പ​ദ്ധ​തി​യും അ​വ​താ​വ​ള​ത്തി​ല്‍. പൊ​ന്നും​വി​ല കൊ​ടു​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ സ്‌​പെ​ഷ​ല്‍ ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ ഓ​ഫീ​സു​ക​ള്‍ തു​റ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ അ​ന്തി​മ​ഘ​ട്ടം ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​ഞ്ഞു.

ആ​വ​ശ്യ​മു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തു​കൊ​ടു​ക്കാ​തെ നി​ര്‍​മാ​ണ​ത്തി​ന് ത​യാ​റ​ല്ലെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍ മ​ന്ത്രാ​ല​യം അ​ടു​ത്ത​യി​ടെ​യും ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു. വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു​ശേ​ഷം സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ സം​ബ​ന്ധി​ച്ച അ​നു​കൂ​ല റി​പ്പോ​ര്‍​ട്ട് കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യി​ട്ട് മൂ​ന്നു മാ​സ​മാ​യി.

കാ​ല​ടി മു​ത​ല്‍ രാ​മ​പു​രം​വ​രെ ക​ല്ലി​ട്ടു വേ​ര്‍​തി​രി​ച്ച സ്ഥ​ലം വി​ല​യ്ക്കു വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ശ​ബ​രി റെ​യി​ല്‍​വേ ഫ​യ​ല്‍ മ​ട​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍. പ​ദ്ധ​തി വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് കാ​ല്‍​നൂ​റ്റാ​ണ്ടാ​യി ആ​ശ​ങ്ക​യി​ല്‍ ക​ഴി​യു​ന്ന​ത്. ക​ല്ലി​ട്ടു തി​രി​ച്ച സ്ഥ​ലം വി​ല്‍​ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ നി​ര്‍​മാ​ണം ന​ട​ത്താ​നോ സാ​ധി​ക്കാ​തെ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് പ​ദ്ധ​തി​യു​ടെ ഇ​ര​യാ​യി മാ​റി​യ​ത്.

പ​ല​യി​ട​ങ്ങ​ളി​ലും തോ​ട്ട​ങ്ങ​ളും പു​ര​യി​ട​ങ്ങ​ളും ര​ണ്ടാ​യി ഭാ​ഗി​ച്ചാ​ണ് റെ​യി​ല്‍​പ്പാ​ളം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥ​ലം വി​റ്റ​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​വ​രും പ​ല​രാ​ണ്. ഇ​രു​പ​ത്തെ​ട്ടു വ​ര്‍​ഷം മു​ന്പ് നി​ര്‍​മാ​ണ അ​നു​മ​തി ല​ഭി​ച്ച ശ​ബ​രി പാ​ത സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​നാ​സ്ഥ​മൂ​ല​മാ​ണ് ഇ​ഴ​ഞ്ഞ​ത്. ഇ​തോ​ട​കം അ​ങ്ക​മാ​ലി-​എ​രു​മേ​ലി 111 കി.​മീ. പാ​ത​യി​ല്‍ അ​ങ്ക​മാ​ലി-​കാ​ല​ടി ഏ​ഴു കി.​മീ. പാ​ത​യും കാ​ല​ടി പാ​ല​വും മാ​ത്ര​മാ​ണു പൂ​ര്‍​ത്തി​യാ​യ​ത്. കാ​ല​ടി​യി​ല്‍​നി​ന്ന് രാ​മ​പു​രം വ​രെ സ്ഥ​ലം അ​ള​ന്നു​തി​രി​ച്ചു. രാ​മ​പു​രം-​എ​രു​മേ​ലി പാ​ത​യു​ടെ അ​ന്തി​മ അ​ലൈ​ന്‍​മെ​ന്‍റു പോ​ലും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ശ​ബ​രി റെ​യി​ല്‍​വേ നി​ര്‍​മാ​ണ​ത്തി​ന് ആ​കെ 416 ഹെ​ക്ട​ര്‍ ഭൂ​മി വേ​ണ്ട​തി​ല്‍ 24 ഹെ​ക്ട​ര്‍ മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ട്ടു ബ​ജ​റ്റു​ക​ളി​ല്‍ ശ​ബ​രി പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച വി​ഹി​തം അ​പ്പാ​ടെ ലാ​പ്‌​സാ​യി. ഇ​ടു​ക്കി ജി​ല്ലാ റെ​യി​ല്‍​വേ ഭൂ​പ​ട​ത്തി​ല്‍ ഇ​ടം​പി​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​തോ​ടെ ഇ​ല്ലാ​താ​യി.

Latest News

Up